ഹൈദരലി തങ്ങളുടെ നിര്യാണത്തിൽ ഡോ.ഹുസൈൻ മടവൂർ അനുശോചിച്ചു.
കോഴിക്കോട്:
ഏത് പ്രതിസന്ധിയിലും ശാന്തത കൈവിടാതെ പക്വമതിയായി ജീവിച്ച മഹാനായിരുന്നു ഹൈദർ അലി ശിഹാബ് തങ്ങൾ എന്ന് ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. ആ സൗമ്യ സാന്നിധ്യം ഇനി ഓർമ മാത്രം.
കക്ഷിരാഷ്ട്രീയത്തിന്നും ജാതി മത വ്യത്യാസങ്ങൾക്കും അതീതമായി മനുഷ്യരെ സ്നേഹിച്ച മഹാനായിരുന്നു തങ്ങൾ.
അദ്ദേഹത്തിന്റെ വിയോഗം നാടിന്ന് വലിയ നഷ്ടം തന്നെയാണ്.
പ്രേരണകൾക്കൊ, താല്പര്യങ്ങൾക്കൊ വിധേയനാവാതെ നീതിയുടെ പക്ഷത്തു നിലകൊള്ളാൻ തങ്ങൾക്ക് സാധിച്ചുവെന്നും കോഴിക്കോട് പാളയം പള്ളി ഇമാം
ഡോ.ഹുസൈൻ മടവൂർ
അനുസ്മരിച്ചു.