പെരുവയൽ :
ഓണത്തിന് ഒരു മുറം പച്ചക്കറി ജില്ലാതല രണ്ടാം സ്ഥാനത്തിന് പെരുവയൽ സ്വദേശിയായ പ്രകാശൻ മനക്കൽ പുതിയോട്ടിലിന് അർഹത നേടി. 2020 2021 വർഷത്തിലെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായാണ് അവാർഡ്.
7500 രൂപയും പ്രശസ്തിപത്രവും ഏറ്റുവാങ്ങി. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുള്ളത്. തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് അസിസ്റ്റന്റ് കലക്ടർ അവാർഡുകൾ വിതരണം ചെയ്തു