വനിതാദിനത്തിൽ സിയസ്കോ വനിതകളെ ആദരിച്ചു
ലോക വനിതാ ദിനത്തോടനുബന്ധിച്ച് തെക്കേപ്പുറത്ത് നിന്ന് കൊമേഴ്സിൽ പി.എച്ച്.ഡി നേടിയ ഡോ: നഫീസത്തുൽ തൻസില ബീവിയേയും കുറ്റിച്ചിറ, മുഖദാർ വാർഡ്കളിലെ തെരഞ്ഞെടുക്കപ്പെട്ട ശുചീകരണ തൊഴിലാളികളേയും വനിതാവേദി സീനിയർ അംഗം സുബൈദയെയും
സിയസ്കൊ വനിതാ വേദി ആദരിച്ചു.
കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത ഉദ്ഘാടനം ചെയ്തു. വനിതാവേദി ചെയർപേഴ്സൺ ബ്രസീലിയ ശംസുദ്ധീൻ അധ്യക്ഷയായി.
സിയസ്കൊ പ്രസിഡണ്ട് എഞ്ചിനിയർ പി. മമ്മദ് കോയ മുഖ്യ പ്രഭാഷണം നടത്തി.
സിയസ്കൊ
ജനറൽ സിക്രട്ടറി എസ്. സർഷാർ അലി, പി.എൻ. വലീദ്, സന്നാഫ് പാലക്കണ്ടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
വനിതാവേദി സിക്രട്ടറി സാബിറ മേലേക്കണ്ടി സ്വാഗതവും, ട്രഷറർ വഹീദ നന്ദിയും പറഞ്ഞു.