യഥാർത്ഥ വാർത്തകൾ കൃത്യമായി ജനങ്ങളിലെത്തിക്കുന്ന വിഭാഗമാണ് പ്രാദേശിക മാധ്യമങ്ങള്‍ ;
മന്ത്രി വി അബ്ദു റഹ്മാൻ.
തിരൂര്‍ :
യഥാർത്ഥ വാർത്തകൾ കൃത്യമായി ജനങ്ങളിലെത്തിക്കുന്ന വിഭാഗമാണ് പ്രാദേശിക മാധ്യമങ്ങളെന്നും, പ്രാദേശിക മാധ്യമങ്ങളുടെ ആവശ്യകത വർധിച്ചുവരികയാണെന്നും കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു.
കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയന്‍ (കെ ആർ എം യു) ഐഡി കാർഡിന്‍റെ ജില്ലാതല വിതരണോദ്ഘാടനം ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു വദ്ദേഹം.തിരൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍
കെ ആർ എം യു ജില്ലാ പ്രസിഡണ്ട് ജംഷീർ കെ കൊടിഞ്ഞി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് എൻ എം കോയ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി പി റാഷിക്,ഷഫീർ ബാബു, തിരൂർ മേഖലാ സെക്രട്ടറി ബൈജു അരികാഞ്ചിറ, എൻ ഷബീറലി, പി നാസിം തുടങ്ങിയവർ സംബന്ധിച്ചു.