കുറ്റിക്കാട്ടൂരിലേ ഗതാഗത കുരുക്കിന് പരിഹാരം തേടി സർവ്വ കക്ഷി യോഗം
പെരുവയൽ ഗ്രാമപഞ്ചായത്ത് ഇരുപത്തി രണ്ടാം വാർഡിൽ ഉൾപ്പെടുന്ന കുറ്റിക്കാട്ടൂർ അങ്ങാടിയിൽ ഉണ്ടാവുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം തേടി സർവ്വ കക്ഷി യോഗം വിളിച്ചു ചേർത്തു. കുറ്റിക്കാട്ടൂർ വ്യാപാരഭവനിൽ വച്ച് ചേർന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് പാലാട്ട് അധ്യക്ഷത വഹിച്ചു.
തിരക്കൊഴിയാനായി അങ്ങാടിയിൽ വരുത്താവുന്ന ഗതാഗത മാറ്റം സംബന്ധിച്ചു വാർഡ് വികസന കമ്മിറ്റി തയാറാക്കിയ രൂപരേഖ ഇർഷാദ് അഹ്‌മദ് അവതരിപ്പിച്ചു.
മെഡിക്കൽ കോളേജ് സിഐ ബെന്നി ലാലു, പിഡബ്ല്യുഡി അസി.എഞ്ചിനീയർ ജയകൃഷ്ണൻ, ജനപ്രതിനിധികളായ പികെ ഷറഫുദ്ദീൻ, എംപി സലീം, ബാബു പി.എം, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എംടി മാമുക്കോയ, ഇ കെ മോഹൻദാസ്, ഇ മുജീബ്റഹ്മാൻ, രാജൻ ചോലക്കൽ, രാജീവ് സി, കെ.പി.സുരേന്ദ്രൻ, ബഷീർ, റഹ്മാൻ കുറ്റിക്കാട്ടൂർ, റിയാസ്, മാമുക്കുട്ടി, വിജയ്, സുരേഷ് കുമാർ, പവിത്രൻ , മുഹമ്മദ് ഷാഫി, പി.എം. രവീന്ദ്രൻ ഉൾപ്പെടെ മേഖലയിലെ എല്ലാ വിഭാഗത്തിൽ പെടുന്ന ആളുകളും പ്രശ്‌ന പരിഹാരം സംബന്ധിച്ചു സംസാരിച്ചു.
സർവ്വകക്ഷിയോഗം മുന്നോട്ടുവെച്ച പരിഹാര മാർഗങ്ങൾ നടപ്പിലാക്കുന്നതിനെ കുറിച്ച് കൂടുതൽ പഠിക്കാനായി സിഐയുടെയും പിഡബ്യുഡി എഞ്ചിനീയരുടെയും നേതൃത്വത്തിൽ തിങ്കളാഴ്ച അങ്ങാടിയിൽ പരിശോധന നടത്താനും തീരുമാനമായി.