ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് സാരമായ പരിക്ക്
News Majeed Thamarashery OMAK
താമരശ്ശേരി:
പുതുപ്പാടി എലോക്കരയിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് സാരമായി പരിക്കേറ്റു.
വയനാട് അമ്പലവയൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള KL 12 E 1279 ഐഷർ ലോറിയിലെ ഡ്രൈവർ കർണാടക സ്വദേശി എൽദോക്കാണ് പരിക്കേറ്റത്
കോഴിക്കോട് വാഴക്കുല ഇറക്കി വയനാട്ടിലേക്ക് പോകുകയായിരുന്ന ലോറി വയനാട് ഭാഗത്ത് നിന്നും വരികയായിരുന്ന ടോറസ് ലോറിയിൽ ഇടിച്ച് എതിർദിശയിലേക്ക് തിരിഞ്ഞ് മതിലിൽ ഇടിച്ചാണ് നിന്നാത്.
നാട്ടുകാർ ചേർന്ന് ഏറെ പ്രയാസപ്പെട്ടാണ് ഡ്രൈവറെ പുറത്തെടുത്തത്.
താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം എൽദോയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താമരശ്ശേരി ട്രാഫിക് പോലീസ് സ്ഥലത്തെത്തി.