മടവൂർ ടൗൺ ക്യാമറ കണ്ണിൽ
സി.സി.ടി.വി സ്ഥാപിച്ചു.
മടവൂർ :
മടവൂർ ടൗൺ ക്യാമറ കണ്ണിൽ പതിയും. കുന്ദമംഗലം പോലീസിന്റെ നിർദേശപ്രകാരം മടവൂർ അങ്ങാടിയിൽ സി.സി.ടി.വി സ്ഥാപിച്ചു. മടവൂർ സി.എം. മഖാം കമ്മിറ്റി യാണ് സി.സി.ടി. വി സ്പോൺസർ ചെയ്തത്. മടവൂരിൽ നടന്ന ചടങ്ങിൽ കുന്ദമംഗലം സർക്കിൾ എസ്. എച്ച്. ഒ യൂസുഫ് സർ ഉദ്ഘാടനം നിർവഹിച്ചു. മഖാം കമ്മിറ്റി വൈസ് പ്രസിഡണ്ട് മൂത്താട്ട് അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സന്തോഷ് മാസ്റ്റർ, മഖാം മഹല്ല് ജനറൽ സെക്രട്ടറി കെ.എം. മുഹമ്മദ് മാസ്റ്റർ, ടി.കെ. അബൂബക്കർ മാസ്റ്റർ, കെ.പി. ഇസ്മായിൽ ഹാജി,പി. മൊയ്‌തീൻ കുട്ടി മാസ്റ്റർ, വി.സി. റിയാസ് ഖാൻ, ബഷീർ മില്ലത്ത്, കെ.പി. യസാർ, മുനീർ പുതുക്കുടി, പി.യു.സാലിഹ്, ബാവ മടവൂർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി യു. ഷറഫുദ്ദീൻ മാസ്റ്റർ സ്വാഗതവും ഫൈസൽ ഫൈസി മടവൂർ നന്ദി യും പറഞ്ഞു.