മടവൂർ ഗ്രാമ പഞ്ചായത്ത് പുതുക്കുടി - കോയാപ്പറമ്പത്ത് റോഡ് ഉദ്ഘാടനം
മടവൂർ :
മടവൂർ ഗ്രാമ പഞ്ചായത്ത് 2021 22 എം എൻ ആർ ഇ ജി എസ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയഒൻപതാം വാർഡിലെ പുതുക്കുടി - കോയ പറമ്പത്ത് റോഡ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണു മായ ഫെബിന അബ്ദുൽ അസീസിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത് ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ പൂളോട്ടുമ്മൽ,
അഞ്ചാം വാർഡ് മെമ്പർ കെ ജുറൈജ്, കെ കുഞ്ഞാമു, കെ അബ്ദുൽ അസീസ് മാസ്റ്റർ, വി.സി അബ്ദുൽ ഹമീദ് മാസ്റ്റർ, അബൂബക്കർ വി സി, സതീശൻ കാമ്പ്രത്ത്, അബ്ദുൽഅസീസ് തൊള്ളാടശ്ശേരി, ജിർഷാദ് ഇടനിലാവിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.