Peruvayal News

Peruvayal News

ഹൈദറലി തങ്ങളുടെ വിയോഗം നികത്താനാവാത്ത നഷ്ട്ടം യുവ രാഷ്ട്രീയ ജനത ദൾ

ഹൈദറലി തങ്ങളുടെ വിയോഗം  നികത്താനാവാത്ത നഷ്ട്ടം യുവ രാഷ്ട്രീയ ജനത ദൾ
പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ ആകസ്മിക വിയോഗം മതേതര കേരളത്തിന് തീരാ നഷ്ട്ടമാണെന്ന് യുവ രാഷ്ട്രീയ ജനത ദൾ സംസ്ഥാന ജനറൽ സെക്രട്ടറി എ പി യൂസഫ് അലി മടവൂർ
സമൂഹത്തിലെ അശരണർക്കും ആലംഭ ഹീനർക്കും തങ്ങൾ എന്നും താങ്ങും തണലുമായിരുന്നു ,
സമൂഹത്തിലെ എല്ലാവരേയും ചേർത്ത് നിർത്തി സൗഹാർദ്ദ അന്തരീക്ഷം കാത്ത് സൂക്ഷിക്കുന്നതിന് തങ്ങളുടെ സാനിധ്യവും ഇടപെടലും തുല്യതയില്ലാത്തതായിരുന്നുവെന്നും അദ്ധേഹം കൂട്ടിച്ചേർത്തു
ഏത് പാതിരാത്രിയിലും  തുറന്ന് കിടക്കുന്ന പാണക്കാട്ടെ ഗേറ്റ് കടന്ന്  എത്തുന്ന മുഴുവൻ ആളുകൾക്കും സമാശ്വാസത്തിന്റെ വാക്കുകൾ നൽകി സമാധാനിപ്പിക്കാനും പ്രയാസപ്പെടുന്നവന്റെ പ്രശ്‌നങ്ങളിൽ പരിഹാരം കാണാനും തങ്ങൾ പരിപൂർണ്ണ സൂക്ഷമതയും ശ്രദ്ധയും പാലിച്ചിരുന്നു.
തങ്ങളുടെ ആകസ്മിക വിയോഗം മതേതര കേരളത്തിന് തീരാ നഷ്ട്ടമാണെന്നും, ദുഖ: ത്തിൽ പങ്ക് ചേരുന്നതോടപ്പം യുവ രാഷ്ട്രീയ ജനത ദൾ ന്റെ അനുശോചനം രേഖപ്പെടുത്തുന്നതായും എ പി യൂസഫ് അലി മടവൂർ പ്രസ്താവനയിൽ പറഞ്ഞു
Don't Miss
© all rights reserved and made with by pkv24live