കെ.എസ്.യു തിരുവമ്പാടി നിയോജക മണ്ഡലം പ്രതിനിധി സമ്മേളനം സമാപിച്ചു
മുക്കം:-
തിരുവമ്പാടി നിയോജക മണ്ഡലം കെ.എസ്.യു സമ്പൂർണ സമ്മേളനത്തോടെ അനുബന്ധിച്ച് പ്രതിനിധി സമ്മേളനം നടന്നു.
കാരശ്ശേരി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് നഗറിൽ നടന്ന പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. രാഹുൽ മാങ്കുട്ടത്തിൽ ഉൽഘാടനം ചെയ്തു. കെ.എസ്.യു ജില്ല പ്രസിഡന്റ് വി.ടി നിഹാൽ മുഖ്യാതിഥിയായി.
സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി ഉൽഘാടനം ചെയ്തു.
ജവഹർ ബാൽ മഞ്ച് ദേശീയ കോർഡിനേറ്റർ മുഹമ്മദ് ദിഷാൽ. പി, മുക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ടി അഷ്‌റഫ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സൂഫിയാൻ ചെറുവാടി, കാരശ്ശേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി. എൻ ജംനാസ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, കെ. എസ്.യു ജില്ലാ സെക്രട്ടറി സനൂജ് കുറുവട്ടൂർ, സത്യൻ മുണ്ടയിൽ, ഷാനിബ് ചോണാട്, ജംഷിദ് ഒളകര, അമൽ രാജ്, കുഞ്ഞാലി മമ്പാട്ട്, റഹ്മത്തുള്ള നിഷാദ് വീച്ചി എന്നിവർ സംബന്ധിച്ചു. ട്രെയിനിങ് ക്ലാസിന് ഷാഫി പുൽപാറ നേതൃത്വം നൽകി.
നിയോജക മണ്ഡലം പ്രസിഡന്റ് അമൽ തമ്പി അധ്യക്ഷനായിരുന്നു, തനുദേവ് കൂടാംപൊയിൽ സ്വാഗതവും ഫായിസ് കെ. കെ നന്ദിയും പറഞ്ഞു. വിവിധ മണ്ഡലങ്ങളേയും, യൂണിറ്റുകളേയും പ്രതിനിധാനം ചെയ്തു 110 പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളീയിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും അവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.