ജവഹർ അഖില കേരള സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെൻ്റ്- ജവഹർ മാവൂർ അഭിലാഷ് പുവ്വാട്ടുപറമ്പ് മത്സരം സമനിലയിൽ.
മാവൂർ:
ജവഹർ മാവൂർ സംഘടിപ്പിക്കുന്ന പുറത്തഞ്ചേരി ഷൗക്കത്തലി മെമ്മോറിയൽ ട്രോഫിക്കും അരിയാപറമ്പത്ത് പരശുരാമൻ മെമ്മോറിയൽ റണ്ണറപ്പിനും വേണ്ടിയുള്ള അഖില കേരള ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ രണ്ടാം സെമിയിൽ ജവഹർ മാവൂർ അഭിലാഷ് പുവ്വാട്ടുപറമ്പ് മത്സരം സമനിലയിൽ പിരിഞ്ഞു.ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
ജവഹറിന് വേണ്ടി ജിഫ് ഷാൻ ഗോൾ വല ചലിപ്പിച്ചപ്പോൾ അഭിലാഷിന് വേണ്ടി ഹർഷാദ് സമനില ഗോൾ നേടി.ഇരു ടീമുകളും ഇന്ന് (ചൊവ്വ) വീണ്ടും ഏറ്റുമുട്ടും. മാവൂർ സി.ഐ. വിനോദൻ സാർ കളിക്കാരുമായി പരാജയപ്പെട്ടു. ജവഹർ ഡേ ബോർഡിംഗ് സ്കൂളിലെ കുട്ടികൾക്ക് ലഭിച്ച ട്രോഫികളും മാവൂരിൻ്റെ ഫുട്ബോൾ ആചാര്യൻ കെ.ടി.അഹമ്മദ് കുട്ടിക്ക് മീഡിയ കമ്മറ്റി നൽകിയ ഉപഹാരവും നിർദ്ദന കുടുംബത്തിനുള്ള ധന സഹായവും അദ്ദേഹം വിതരണം ചെയ്തു. ഇന്നത്തെ മത്സരം രാത്രി 8 30ന്.