പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ മടവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ സർവ്വ കക്ഷി അനുശോചനയോഗം നടത്തി.
മടവൂർ :
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ മടവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ മടവൂരിൽ സർവ്വ കക്ഷി അനുശോചനയോഗം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.കെ.കുഞ്ഞിമൊയ്‌തീൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി. മുഹമ്മദലി മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി എ.പി. നാസർ മാസ്റ്റർ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത്, ഡോ.ഹുസൈൻ മടവൂർ, എം. ത്രിവിക്രമൻ മാസ്റ്റർ , മടവൂർ ഹംസ, പി.കെ. സുലൈമാൻ മാസ്റ്റർ, എം.തിവിക്രമൻ മാസ്റ്റർ,
യു. ഷറഫുദ്ദീൻ മാസ്റ്റർ, ഫൈസൽ ഫൈസി മടവൂർ, കെ.പി. മുഹമ്മദൻസ്, കെ.വി. സുരേന്ദ്രൻ, വിപിൻ മടവൂർ, ടി.കെ. മുഹമ്മദ് ദാരിമി, സന്തോഷ് മാസ്റ്റർ, എൻ.പി. റഷീദ് മാസ്റ്റർ, എം. അബ്ദുൽ അസീസ് മാസ്റ്റർ, കാസിം കുന്നത്ത്, കെ. ജുറൈജ്, മടവൂർ സൈനുദ്ദീൻ, കെ.പി. അബ്ദുസ്സലാം, പി.സി. മുഹമ്മദ്, ടി.എ.ഹമീദ്, അൻവർ ചക്കാലക്കൽ, മുനീർ പുതുക്കുടി തുടങ്ങിയവർ സംബന്ധിച്ചു.