അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കെ.എം.സി.ടി വനിതാ എഞ്ചിനീയറിംഗ് കോളേജും ചാത്തമംഗലം ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച വനിതാദിനാഘോഷം കട്ടാങ്ങൽ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു
കെ.എം.സി.ടി, സി. ഇ. ഡബ്ല്യൂ പ്രിൻസിപ്പാൾ ഡോ.സാബിഖ്.പി. വി അധ്യക്ഷതയിൽ നടന്ന ചടങ്ങ് ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഉത്ഘാടനം ചെയ്തു ചടങ്ങിൽ ചാത്തമംഗലം പഞ്ചായത്തിലെ മുതിർന്ന പൊതുപ്രവർത്തകയായ രുക്മിണി ടീച്ചർ പാലിയേറ്റീവ് പ്രവർത്തക സിസ്റ്റർ യമുന എന്നിവരെ ആദരിച്ചു
കെ.എം.സി.ടി, സി. ഇ. ഡബ്ല്യൂ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ റീന അബ്രഹാം, ഡോ. ജർലിൻ ഷീബ ആനി, എം ടി പുഷ്പ, റീന മാണ്ടിക്കാവിൽ തുടങ്ങിയവർ ചടങ്ങിൽ ആശംസൾ അർപ്പിച്ച് സംസാരിച്ചു_,
വിദ്യാർത്ഥിനികളുടെ വിവിധയിനം കലാപരിപാടികളാൽ കൂടുതൽ മികവാർന്ന ചടങ്ങിന് വുമൺ ഡെവലപ്പ്മെന്റ് സെൽ കൺവീനർ റംല ബഷീറിന്റെ നന്ദി പ്രകാശനടത്തോടെ പരിസമാപ്തി കുറിച്ചു