വർഷംതോറും വ്യപാര ലൈസൻൻസ് പുതുക്കുക്കേണ്ടി വരുന്നത് പുന പരിശോധിക്കണം:
വ്യാപാരി വ്യവസായി ഏകോപന സമിതി
മാവൂർ :
വർഷംതോറും വ്യപാര ലൈസൻൻസ് പുതുക്കുക്കേണ്ടി വരുന്നത് പുന:പരിശോധിക്കണമെന്നും അഞ്ച് വർഷത്തേക്ക് ലൈസൻസ് അനുവദിക്കണമെന്നും
കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കൂളിമാട് യൂണിറ്റ് വ്യാപാരി സംഗമം സർക്കാറിനോട് ആവശ്യപ്പെട്ടു .
വ്യാപാരി സംഗമം ജില്ലാ സെക്രട്ടറി ബാപ്പു ഹാജി.
ഉദ്ഘാടനം ചെയ്തു.
കോവിഡ് നിയന്ത്രണങ്ങളിലെ
പ്രതിസന്ധികളും അതിജീവന പദ്ധതികളും സംഗമത്തിൽ ചർച്ച ചെയ്തു.
കുന്ദമംഗലം മണ്ഡലം പ്രസിഡൻ്റ് സത്യേന്ദ്രനാഥ് മുഖ്യാതിഥിയായി പങ്കെടുത്തു .
കൂളിമാട് യൂണിറ്റ് പ്രസിഡൻ്റ് സി.എച്ച് അഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു.
മുന്നൂർ, പാഴൂർ, കൂളിമാട്,
ചിറ്റാരി പിലക്കൽ, പി.എച്ച്.ഇ ഡി ഭാഗങ്ങളിലെ വ്യാപാരികൾ യോഗത്തിൽ പങ്കെടുത്തു.
.സംസ്ഥാന പ്രസിഡൻ്റ് ആയിരുന്ന ടി. നസറുദ്ദീൻ , കൂളിമാട്ട് യൂണിറ്റ് ഭാരവാഹികളായിരുന്ന പുത്തലത്ത് ബിരാൻ കുട്ടി ,നാസർ (നാസ് വിഷൻ) എന്നിവരെ യോഗത്തിൽ അനുശോചിച്ചു.
പുതിയ ഭാരവാഹികളായി
സി.എച്ച് അഹമ്മദ് കുട്ടി (പ്രസിഡണ്ട്) കെ.ടി.എ
നാസർ ( ജ: സെക്രട്ടറി)
ഫിറോസ് ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.