Peruvayal News

Peruvayal News

മാവൂർ ഗവ. ഹൈസ്കൂളിലെ കായികക്ഷമത പദ്ധതിയായ ടേക്ക് ഓഫിന്റെ ഉദ്ഘാടനം പിടിഎ റഹീം എംഎൽ.എ നിർവഹിച്ചു.


മാവൂർ: 
മാവൂർ ഗവ. ഹൈസ്കൂളിലെ കായികക്ഷമത പദ്ധതിയായ ടേക്ക് ഓഫിന്റെ ഉദ്ഘാടനം പിടിഎ റഹീം എംഎൽ.എ നിർവഹിച്ചു. വോളിബോൾ, ഫുട്ബോൾ, കബഡി, അത്ലറ്റിക്സ്, നീന്തൽ എന്നീ ഇനങ്ങളിൽ സൗജന്യ വിദഗ്ധ പരിശീലനമാണ് പ്രസ്തുത പദ്ധതി ലക്ഷ്യമിടുന്നത്. മാവൂർ ഹൈസ്ക്കൂളിലെ എട്ട്, ഒമ്പത്, 10, 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും മറ്റു വിദ്യാലയങ്ങളിലെ 5, 6,7 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും കായിക അഭിരുചി വളർത്തുവാൻ ആവശ്യമായ പ്രവർത്തനങ്ങൾ പദ്ധതി വിഭാവനം ചെയ്യുന്നു.
മാവൂർ ഗവ. ഹൈസ്കൂളിന്റെ കായിക ചരിത്രത്തിൽ പുത്തൻ അദ്ധ്യായം രചിക്കുന്നതിൽ ടേക്ക് ഓഫ്‌ നിർണായകമാവും. ടേക്ക് ഓഫ് ജേഴ്‌സി പ്രകാശനം മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ മെംബർ എ.പി. മോഹൻദാസ്, വിദ്യാലയ വികസനസമിതി വർക്കിങ് ചെയർമാൻ എം. ധർമജൻ, പ്രിൻസിപ്പൽ ജിഷ  രാജൻ എന്നിവർ സംസാരിച്ചു  പ്രധാന അധ്യാപിക യു.സി. ശ്രീലത പദ്ധതി വിശദീകരിച്ചു. വിവിധ മത്സരങ്ങളിൽ മികവു തെളിയിച്ചവരെ  അനുമോദിച്ചു. കായിക അധ്യാപകൻ കെ.ബൈജുവിനെ ആദരിച്ചു.
പി.ടി.എ പ്രസിഡന്റ എൻ. സുരേഷ് സ്വാഗതവും എസ്. ആർ.ജി കൺവീനർ പി. മധുസൂദനൻ നന്ദിയും പറഞ്ഞു

Don't Miss
© all rights reserved and made with by pkv24live