മാവൂർ ജി എം യു പി സ്കൂളിൽ മാവൂർ പോലീസ് സ്റ്റേഷൻ്റെ സഹകരണത്തോടെ ട്രാഫിക് ആൻഡ് സൈബർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
യു.പി സ്കൂളിലെ ഏഴാം തരം വിദ്യാർഥികൾക്കാണ്
മാർഗ്ഗനിർദ്ദേശ ക്ലാസ് സംഘടിപ്പിച്ചത്.
മാവൂർ പോലീസ് സ്റ്റേഷൻ സി ഐ വിനോദൻ ക്ലാസ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രധാന അധ്യാപകൻ അബ്ദുൽ അസീസ് എം.സി അധ്യക്ഷത വഹിച്ചു.
കോഴിക്കോട് സിറ്റി ട്രാഫിക് എൻഫോഴ്സ് മെൻറ് യൂണിറ്റ് സബ് ഇൻസ്പെക്ടർ വി. മുഹമ്മദ് അഷ്റഫ്
ബോധവൽക്കരണ ക്ലാസ് എടുത്തു .
സീനിയർ അധ്യാപിക കെ ടി മിനി ഉപഹാരം നൽകി.
സീനിയർ അധ്യാപകൻ അബ്ദുൽ സത്താർ പികെ
സ്വാഗതം എസ് ആർ ജി കൺവീനർ ഷൈനി പി നന്ദിയും പറഞ്ഞു.