പുതുതായി അനുവദിക്കപ്പെട്ട
എൻ. സി. സി യൂണിറ്റ് ഉദ്ഘാടനം തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവർക്കോവിൽ നിർവ്വഹിച്ചു.
ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂളിൽ പുതുതായി അനുവദിക്കപ്പെട്ട 30th കേരള എൻ. എൻ.സി. സി യൂണിറ്റിന്റെ ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർക്കോവിൽ നിർവ്വഹിച്ചു. മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് പി. കെ അഹമ്മദ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കെ. ഹസ്സൻ കോയ മുഖ്യ പ്രഭാഷണം നടത്തി.
വാർഡ് കൗൺസിലർ എസ്. കെ അബൂബക്കർ, പി. ടി. എ പ്രസിഡന്റ് എസ്. പി സലീം, ലെഫ്റ്റനന്റ് കേണൽ സുരേന്ദ്രൻ നേറായിൽ, പ്രിൻസിപ്പൽ ബഷീർ, എൻ.സി.സി ഓഫീസർ സി. ടി ഇൽയാസ്, സലാം കല്ലായി, അബ്ദു മാനിപുരം, ടി. എൻ വലീദ്, ഏ. കെ അഷ്‌റഫ്, സാദിഖ് അഹമ്മദ്, ഷാജി ക്രൈഫ്, കെ. പി സാജിദ്, ഷാജു കൂട്ടാലിട, പി.കെ.വി അബ്ദുൽ അസീസ് എന്നിവർ ആശംസകൾ നേർന്നു. അശ്റഫ് ടി റിപ്പോർട്ട് അവതരിപ്പിച്ചു-ഹെഡ്മാസ്റ്റർ വി. കെ ഫൈസൽ സ്വാഗതവും ഏ. എം നൂറുദ്ധീൻ മുഹമ്മദ് നന്ദിയും പറഞ്ഞു.