Peruvayal News

Peruvayal News

യുദ്ധവിരുദ്ധ മനുഷ്യചങ്ങല തീർത്ത് പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും പി ടി എ അംഗങ്ങളും..


യുദ്ധവിരുദ്ധ മനുഷ്യചങ്ങല തീർത്ത് പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും പി ടി എ അംഗങ്ങളും..


ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ലോകം പോകുമോ എന്ന ആശങ്ക നിലനിൽക്കുന്ന വേളയിൽ,യുദ്ധത്തിൽ വിജയികളില്ല ഇരകളേയുള്ളു എന്ന പൊതുതത്വത്തിൽ ഊന്നി  പെരിങ്ങൊളം  അങ്ങാടിയിലെ നാലു റോഡുകളിലായി യുദ്ധവിരുദ്ധ മനുഷ്യച്ചങ്ങല തീർത്ത് പെരിങ്ങളം ഗവ ഹയർസെക്കൻഡറി സ്ക്കൂൾ അധ്യാപകരും പിടിഎ പ്രതിനിധികളും. ഹെസ്ക്കൂളിലേയും ഹയർ സെക്കൻഡറിയിലേയും മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിയാണ് സ്ക്കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്. സ്ക്കൂൾ പിടിഎ പ്രസിഡൻ്റ് ആർ.വി. ജാഫർ, ഹെഡ്മാസ്റ്റർ സജീവ്, മുതിർന്ന അധ്യാപകൻ അനിൽ കുമാർ യു.കെ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ രതീഷ് ആർ നായർ മുൻ പ്രോഗ്രാം ഓഫിസർ ടി.കുഞ്ഞിമുഹമ്മദ്,പി.ടി എ അംഗങ്ങളായ ശബരീശൻ,ഹാരിസ്.ആർ.വി,ഹൈസ്ക്കൂൾ അധ്യാപകരായ ഷാജി വി, ഷിൻജിത്ത് കെ വളണ്ടിയർ ലീഡർമാരായ പുണ്യ ,ശോഭിത്ത്,ആനന്ദ് വാരിയർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't Miss
© all rights reserved and made with by pkv24live