എ ഡബ്യൂ എച്ച് എൻ എസ് എസിന്റെ കീഴിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു
കുറ്റിക്കാട്ടൂർ:
പഠനത്തിന് സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് എ ഡബ്ല്യു എച്ച് എൻ എസ് എസ് യൂണിറ്റിന്റെ കീഴിൽ വിവിധ പഠനോപകരണങ്ങൾ വിതരണം ചെയ്തു. എ ഡബ്യു എച്ച് എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് കൈതാങ്ങ് എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോ: സബീന എം വി അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഡോ: വി കെ ശാഹിർ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ.കെ ഇസ്‌മായിൽ പ്രസംഗിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തിൽ സമാഹരിച്ച പഠനോപകരണങ്ങൾ കോളേജ് അദ്ധ്യാപകരായ റഷീദ് കെ ടി, സഹൽ മുഹമ്മദ് എന്നിവരുടേയും എൻ എസ് എസ് വിദ്ദ്യാർത്ഥികളായ മുഹമ്മദ് മുൻഷിഫ് ടി.ടി, സഫ്ന ടി പി, അദ്നാൻ മുഹമ്മദ്, അദ്വൈദ്, സ്വഫ്‌വാൻ, ഫാത്തിമ ജൗഹറിൻ എന്നിവരുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ വീടുകളിലെത്തിച്ച് കൊടുത്തു. എൻ എസ് എസ് യൂണിറ്റ് സെക്രട്ടറിമാരായ മുഹമ്മദ് മുൻഷിഫ് ടി.ടി സ്വാഗതവും സഫ്ന ടി.പി നന്ദിയും പറഞ്ഞു.