വിദ്യാർഥികൾക്ക് സ്കൂൾ മുറ്റത്തൊരു മിനി പാർക്ക്
കോഴിക്കോട്:
കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിൽ
എൻ എസ് എസ് വിദ്യാർഥികളുടെ
തനതിടം പദ്ധതിയുടെ ഭാഗമായാണ് വിദ്യാർഥികൾക്കായി മിനി പാർക്ക് ഒരുങ്ങുന്നത്.
മിനി പാർക്കിൻ്റെ
ഔപചാരിക ഉദ്ഘാടനം 2022 മാർച്ച് 12 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് തുറമുഖം വകുപ്പ് മന്ത്രി
അഹമ്മദ് ദേവർകോവിൽ നിർവഹിക്കും.
കൊമേഴ്സ് വിഭാഗം 2006 2008 ൽ പഠിച്ചിറങ്ങിയ ഒരു കൂട്ടം സുമനസ്സുള്ള വിദ്യാർഥികളാണ് മിനി പാർക്ക് ഒരുക്കിയിട്ടുള്ളത്.
കോഴിക്കോട് ജില്ലയിൽ തന്നെ വളരെ പഴക്കം ചെന്ന ഒരു സ്കൂളാണ് കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ.
ഇപ്പോൾ അതിന്റെ മുഖച്ഛായ തന്നെ മാറാൻ പോവുകയാണ്.
പാഠ്യപദ്ധതിയിൽ ആണെങ്കിലും, കലാകായിക മേഖലകളിലും ഉന്നതിയിൽ നിൽക്കുന്ന ഒരു വിദ്യാലയം തന്നെയാണ് കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ.
ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൻ്റെ എൻഎസ്എസ് പ്രോഗ്രാം ഓഫീസറായ എസ് സർശാറലിയാണ് മിനി പാർക്കിന് മേൽനോട്ടം വഹിക്കുന്നത്.
പ്രിൻസിപ്പാൾ ടി പി മുഹമ്മദ് ബഷീർ, ഹെഡ്മാസ്റ്റർ വി കെ ഫൈസൽ തുടങ്ങിയവർ ഇതിനുവേണ്ട ഉപദേശ നിർദ്ദേശങ്ങൾ നൽകി വളരെ മനോഹരമായ മിനി പാർക്കിന് രൂപം നൽകിയിരിക്കുന്നു.