ഈവനിംഗ് സിറ്റിംഗ് വാട്സാപ്പ് കൂട്ടായ്മ
സി.കെ ഷമീമിനെ ആദരിച്ചു.
കൂളിമാട്:
കേരളത്തിലെ ഉൾനാടൻ മേഖലകളിൽ ഉത്തരവാദിത്യ ടൂറിസം സാധ്യതകളെ കുറിച്ച് ഗവേഷണം പൂർത്തീകരിച്ച് ഡോക്ടറേറ്റ് നേടിയ യുവ ജനതാദൾ സംസ്ഥാന സെക്രട്ടറിയും കേരള സർക്കാറിന്റെ ഉത്തരവാദിത്യ ടൂറിസ മിഷന്റെ റിസർച്ച് പേഴ്സൺ കൂടിയായ ഡോ:സി കെ ഷമീമിനെ ഈവനിംഗ് സിറ്റിംഗ് വാട്സാപ്പ് കൂട്ടായ്മ ആദരിച്ചു.
എരഞ്ഞിപ്പറമ്പിൽ വെച്ച് നടന്ന പരിപാടി ഷമീമിന്റെ മാതാവ് മറിയംബി മധുരം നൽകി ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് സി.ടി ഷാൾ അണിയിച്ചു.ഷാഹുൽ ഹമീദ്,, ഗിരീഷ് പി.കെ, റമീൽ ചിറ്റാരിപ്പിലാക്കൽ, പി.കെ അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു ഷഹീർപാഴൂർ സ്വാഗതവും ഷമീം നന്ദി പ്രസംഗവും നടത്തി