Peruvayal News

Peruvayal News

എന്താണ് യഥാർത്ഥത്തിൽ വിശപ്പ്....?

                    വിശപ്പ്......
 
എന്താണ് യഥാർത്ഥത്തിൽ വിശപ്പ്....?
 ജീവിതത്തിൽ ഏറ്റവും വലിയ വേദന എന്താണെന്ന് നമ്മൾ പരസ്പരം ചർച്ച ചെയ്യുമ്പോൾ ചിലർ പറയുന്നത് ഇതാണ്....!!
 
ചിലർ പറയുന്നത് വിരഹത്തിന്റെ വേദനയാണ് ഏറ്റവും വലുതെന്ന്.. 


എന്നാൽ മറ്റു ചിലർ പറയുന്നത് മറ്റുള്ളവരിൽ നിന്നും നമുക്കുണ്ടാവുന്ന അവഗണന ആണെന്ന്.... 


എന്നാൽ ചിലർ ഇങ്ങനെയും പറയാറുണ്ട്.. സ്വന്തമായിട്ട് ഒരു വീടില്ലാത്തത് വലിയൊരു വേദന തന്നെയാണ്... 

എന്നാൽ അങ്ങനെ തുടങ്ങി  പലരും അവരവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ ഒരുവന്റെ വേദന എന്നത്  എന്താണ്....?
 
ഞാൻ മനസ്സിലാക്കുന്നത്
 അതല്ലെങ്കിൽ സമൂഹത്തിൽ നാം കണ്ടു വരുന്നത്, കേട്ടറിഞ്ഞത് വിശപ്പു തന്നെയാണ്.
 വിശപ്പാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ വേദന എന്ന് ഞാൻ മനസ്സിലാക്കുന്നു... 
ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി രാവെന്നോ പകലെന്നോ നോക്കാതെ പണിയെടുക്കുന്നവർ എത്രപേർ....
 സ്വന്തം മക്കളുടെ കുടുംബത്തിന്റെ വിശപ്പകറ്റാൻ രാപ്പകൽ കഷ്ടപ്പെടുന്നവരെ നാം കാണാറില്ലേ...
 ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി തെരുവിലലയുന്നവരെ നാം കാണാറില്ലേ.....
 എന്നാൽ ഇപ്പോഴത്തെ വിവാഹ സൽക്കാരങ്ങൾ എല്ലാം ധൂർത്ത് അല്ലേ....
 വിവാഹത്തിനും സൽക്കാരത്തിനും വേണ്ടി വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ അത് വേണ്ടത്ര ഫലപ്രാപ്തി ഇല്ലാത്തതുകൊണ്ട് വേസ്റ്റ് കൊട്ടയിലേക്ക് തള്ളുമ്പോൾ തെരുവിൽ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി അലയുന്ന വരെ നാം ഓർക്കാറുണ്ടോ....?
 ആഡംബരജീവിതം നയിക്കുന്ന യുവതലമുറ...
 അവർ ഇതിനെക്കുറിച്ചൊക്കെ ചിന്തിക്കാറുണ്ടോ....?
 ഹോട്ടലുകളിൽ ആയാലും മറ്റു സ്ഥലങ്ങളിൽ പോയാലും നാം ഒരുപാട് ഭക്ഷണങ്ങൾ വേസ്റ്റ് ആക്കുന്നു...
 അപ്പോഴും തെരുവിൽ കഴിയുന്നവരെ നാം ചിന്തിക്കാറുണ്ടോ......?
 നാലുനേരം വെട്ടി വിഴുങ്ങുന്നവരും  എന്നാൽ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി തെരുവിൽ കഴിയുന്നവരും അവർ പട്ടിണി കിടന്നു ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതും തികച്ചും വ്യത്യസ്തമായ ഒരു രീതിയിലൂടെയാണ്.....
 ഏതൊരാളുടെയും ഏറ്റവും വലിയ വേദന എന്നു പറയുന്നത് വിശപ്പ് തന്നെയാണ്..
 ആരും ഈ ലോകത്ത് പട്ടിണി കിടക്കാതെ ഇരിക്കട്ടെ....
 ഏതൊരാളും പട്ടിണിമൂലം മരണം സംഭവിക്കാതിരിക്കട്ടെ.....
Don't Miss
© all rights reserved and made with by pkv24live