കേരളസംസ്ഥാനം വ്യാപാരി വ്യവസായി സമിതി ഫറോക്ക് മേഖലാ കൺവെൻഷൻ
വി.കെ. സി. മമ്മദ് കോയ ഉദ്ഘാടനം ചെയ്തു
കേരളസംസ്ഥാന വ്യാപാരി വ്യവസായി സമിതി ഫറോക്ക് മേഖലാ കൺവെൻഷൻ മേഖല പ്രസിഡണ്ട് എ. എം. ഷാജിയുടെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡണ്ട് വി.കെ. സി. മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. സമിതി മെമ്പറായ എൻ .കെ ബാബുരാജൻ, ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് ടി .നസറുദ്ദീൻ ,മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ തുടങ്ങിയവരുടെ ദേഹവിയോഗത്തിൽ കൺവെൻഷൻ അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന ജോയിൻ സെക്രട്ടറി സി. കെ. വിജയൻ , ജില്ലാ സെക്രട്ടറി ടി. മരക്കാർ, ജോയിൻ സെക്രട്ടറി സി.വി ഇക്ബാൽ, വൈസ് പ്രസിഡൻറ് കെ. എം .റഫീഖ് , മേഖല ഭാരവാഹികളായ കെ.വി.എം ഫിറോസ്, ടി. സുധീഷ് , എം . സുരേഷ് എന്നിവർ പ്രസംഗിച്ചു. മേഖല സെക്രട്ടറി ടി. മധുസൂദനൻ സ്വാഗതവും വൈസ് പ്രസിഡൻറ് ജലീൽ ചാലിൽ നന്ദിയും പറഞ്ഞു.