എ കെ ടി എ പെരുമണ്ണ ഏരിയ സമ്മേളനം പെരുമണ്ണ ബീഡി വർക്കേഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു
എ കെ ടി എ പെരുമണ്ണ ഏരിയ സമ്മേളനം ബുധനാഴ്ച പെരുമണ്ണ ബീഡി വർക്കേഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു സമ്മേളനം ജില്ല സെക്രട്ടറി എം. രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. വിധവകളുടെയും വികലംഗരുടെയും രണ്ടു പെൻഷൻ കിട്ടിക്കൊണ്ടിരുന്നത് നിർത്തലാക്കിയ നടപടി പുന:പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഈ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോടും ക്ഷേമനിധി ബോർഡിനോടും ശക്തായി ആവശ്യപെട്ടു. പുതിയ 15 അംഗങ്ങളുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. പ്രസിഡന്റായി ഷീന അമ്പായക്കണ്ടിയെയും, സെക്രട്ടറിയായി വിളക്കുമഠം, ശ്രീധരനെയും, ഖജാൻജിയായി ശോഭന പൂവത്തും പറമ്പത്തിനെയും തിരഞ്ഞെടുത്തു.