പെരുവയൽ പൗരാവലിയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു
പെരുവയൽ:
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ പെരുവയൽ പൗരാവലിയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. പെരുവയൽ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ഉനൈസ് അരീക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ കുന്നമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ മൂസ മൗലവി മുഖ്യ അധ്യക്ഷനായി. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും, മറ്റു മത സംഘടനയിൽ പെട്ടവരും ചടങ്ങിൽ സംബന്ധിച്ചു.
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ അബൂബക്കർ, പെരുവയൽ സിപിഐഎം ലോക്കൽ കമ്മറ്റി സെക്രട്ടറി ഷാജു പുനത്തിൽ, സിപിഐ പ്രതിനിധീകരിച്ചുകൊണ്ട് ബിജു മനത്താനത്ത്, ബിജെപി പ്രതിനിധി ഷാജി അറപ്പോയിൽ, പെരുവയൽ മഹല്ല് ഖത്തീബ് ബഷീർ ബാഖവി, ഐസിസി പ്രതിനിധി മൂസ സഖാഫി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് സുബ്രഹ്മണ്യൻ പട്ടത്ത്, വ്യാപാര വ്യവസായ സമിതി പ്രസിഡണ്ട് രാമചന്ദ്രൻ വടക്കയിൽ, കൃഷ്ണൻകുട്ടി, ജി ടി സുബ്രഹ്മണ്യൻ, നെച്ചിൽ തൊടികയിൽ ഹംസ, തുടങ്ങിയവർ അനുശോചന യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു