പെരുമണ്ണ പറമ്മൽ തെരുവ് നായ ശല്യം രൂക്ഷം: ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് പരിക്ക്
പെരുമണ്ണ:
പെരുമണ്ണ പാറമ്മൽ പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായകൾ പിന്നാലെ ഓടിച്ച് ഇരുചക്രവാഹന യാത്രികര്‍ക്ക് പരിക്ക്. പുലർച്ചെ 3.30 ഓടെയാണ് സംഭവം. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുകയായിരുന്ന പെരുമണ്ണ സ്വദേശികളായ ജാസിർ.പി, സലാം.പി. റാസിക്ക് എന്നിവർക്ക് പിന്നാലെ നായകൾ ഓടുകയും തുടർന്ന് വാഹനം മറയുകയും ചെയതു. പരിക്കേറ്റ മൂന്ന് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. രണ്ട് പേര്‍ക്ക് തലക്ക് പരിക്ക് ഉണ്ട്. ഇവർ സഞ്ചരിച്ച വാഹനങ്ങൾക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. സമാനമായ അനുഭവം ഒരു പാട് പേര്‍ക്ക് ഉണ്ടായതായി നാട്ടുകാർ പറഞ്ഞു.
ഇരുചക്ര വാഹന യാത്രക്കാരെ ആക്രമിക്കുന്നതിന് ഒപ്പം തന്നെ കാല്‍നട യാത്രികരെയും തെരുവ് നായകൾ വലിയ രീതിയിൽ ആക്രമിക്കാറുണ്ട്. തെരുവ് നായകൾ കൂട്ടത്തോടെ വീട്ടുപടിക്കലിൽ വരെ എത്തുന്നതിനാൽ കുട്ടികളും മുതിർന്നവരും ഉൾപ്പടെ ഇവയുടെ ആക്രമണം ഭയന്നാണ് പുറത്തിറങ്ങുന്നത്.സ്‌കൂൾ വിദ്യാർത്ഥികളും ആരാധനാലയങ്ങളിലും പോകുന്നവരുമാണ് നായ്ക്കളുടെ ഭീഷണി കൂടുതൽ നേരിടുന്നത്.