വനിതാദിനത്തിൽ പെൺകുട്ടികൾക്ക് സ്വയം സുരക്ഷാ പരിശീലനം നൽകി.
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു പെൺകുട്ടികൾക്ക് സ്വയം സുരക്ഷയിൽ പരിശീലനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. അപ്രതീക്ഷിതമായുണ്ടാകുന്ന ആക്രമണങ്ങളെ ചെറുക്കുന്നതിനുള്ള കായികമുറകൾ വിദ്യാർത്ഥികളെ പരിശീലിപ്പിച്ചു. പെൺകുട്ടികളിൽ ആത്മവിശ്വാസവും സുരക്ഷിതത്വബോധവും വളർത്തേണ്ടതിന്റെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർന്നു വരേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥിനികളെ ഉദ്ബോധിപ്പിച്ചു. കരാട്ടേ പരിശീലകരായ റോയി കുംബ്ലാട്ടുകുന്നേൽ , ബെന്നി വാളനാം കുഴിയിൽ എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി.