2.18 ലക്ഷം രൂപ ചെലവിട്ട് പയ്യടിമീത്തൽ അങ്കനവാടി നവീകരിച്ചു
പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് പയ്യടി മീത്തമീത്തൽ അങ്കണവാടി ക്രാഡിൽ പദ്ധതിയിൽ ഉൾപ്പെടുത്തി 2.18 ലക്ഷം ചെലവിട്ട് നവീകരണ ഉദ്ഘാടനം അങ്കണവാടി പരിസരത്ത് നടന്നു. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് നവീകരിച്ച അങ്കണവാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് : സി ഉഷ അദ്ധ്യക്ഷയായ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ അജിത, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ദീപ കാമ്പുറത്ത്, ICDS സൂപ്രവൈസർ തങ്കമണി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സ്മിത പറക്കോട്ട് ,സുധീഷ് കൊളായി, രമ്യ തട്ടാരിൽ, സക്കീന വാർഡ് വികസന സമിതി കൺവീനർ കെ. അശോകൻ, സി സുരേഷ്, ഹസീന ടീച്ചർ എന്നിവർ പങ്കെടുത്തു. ദീർഘകാലം പയ്യടി മീത്തൽ അങ്കണവാടി ടീച്ചർ ആയി പ്രവർത്തിച്ചിരുന്ന ഹേമലത ടീച്ചറെ പ്രസ്തുത ചടങ്ങിൽ ആദരിച്ചു.