പെരുവയലിൽ ബാലസംരക്ഷണത്തിന് വാർഡ് സമിതികൾ
പെരുവയൽ :
കുട്ടികൾ അനുഭവിക്കുന്ന മാനസിക, ശരീരിക വെല്ലുവിളികൾക്കെതിരെ നിരീക്ഷണ, സംരക്ഷണ പദ്ധതി നടപ്പാക്കാൻ പെരുവയൽ ഗ്രാമ പഞ്ചായത്ത് തീരുമാനം.
ചൈൽഡ്‌ലൈൻ കോഴിക്കോടും പെരുവയൽ ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി വാർഡ്‌തല ബാലസംരക്ഷണ സമിതികൾ രൂപീകരിക്കും. പദ്ധതിയുടെ ഉദ്ഘാടനം എം കെ രാഘവൻ എം .പി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ സുഹറാബി അധ്യക്ഷത വഹിച്ചു .ചൈൽഡ്‌ലൈൻ കോഴിക്കോട് ഡയറക്ടറും ഫാറൂഖ് കോളേജ് പ്രിൻസിപ്പലുമായ ഡോ .കെ.എം . നസീർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് അനീഷ് പാലാട്ട് ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുബിത തോട്ടാഞ്ചേരി , ഐ സി ഡി എസ് സൂപ്പർവൈസർ റോസ് മേരി , ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് പ്രൊട്ടക്ഷൻ ഓഫീസർ നുസൈബ എം കെ പ്രസംഗിച്ചു. ചൈൽഡ്‌ലൈൻ ജില്ലാ കോർഡിനേറ്റർ മുഹമ്മദ് അഫ്സൽ കെ കെ വാർഡ് തല പഠന റിപ്പോർട്ട് അവതരിപ്പിച്ചു ,ചൈൽഡ്ലൈൻ ഇന്ത്യ ഫൗണ്ടേഷൻ
സീനിയർ പ്രോഗ്രാം കോർഡിനേറ്റർ പദ്ധതി മുഹമ്മദലി എം.പി വിശദീകരിച്ചു . ചൈൽഡ്‌ലൈൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ . എം .അബ്ദുൽ ജബ്ബാർ സ്വാഗതവും , ചൈൽഡ്‌ലൈൻ ഇന്റെർവെൻഷൻ യൂണിറ്റ് കോർഡിനേറ്റർ കുഞ്ഞോയി പുത്തൂർ നന്ദിയും പറഞ്ഞു. വാർഡ് മെമ്പർമാർ , ആശാ വർക്കർമാർ , അംഗൻ വടി ടീച്ചർ മാർ , വിവിധ വാർഡ് വികസന സമിതി കൺവീനർമാർ , ജാഗ്രത സമിതി അംഗങ്ങൾ സംബന്ധിച്ചു.