ഒളവണ്ണയിൽ പ്രവൃത്തി പൂർത്തീകരിച്ച മൂന്ന് റോഡുകൾ പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു
ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച മൂന്ന് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. മൂർഖൻവയൽ റോഡ്, ഒടുമ്പ്ര പഴയ റോഡ്, തെക്കേചെരു കുരിക്കൾകണ്ടി റോഡ് എന്നിവയുടെ ഉദ്ഘാടനങ്ങളാണ് നടത്തിയത്. മൂന്ന് റോഡുകൾക്കുമായി 10.68 ലക്ഷം രൂപയായിരുന്നു അനുവദിച്ചിരുന്നത്.
ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശാരുതി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് രവി പറശ്ശേരി, കെ ബൈജു, പി ഷൈജു സംസാരിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ബാബുരാജൻ സ്വാഗതവും പി ഫിറോസ്ഖാൻ നന്ദിയും പറഞ്ഞു.