Peruvayal News

Peruvayal News

വഴിയോര കച്ചവട സംരക്ഷണനിയമം പഞ്ചായത്തുകളിൽ നടപ്പിലാക്കുക:കുന്നമംഗലം ഏരിയകമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേതനം നൽകി.


വഴിയോര കച്ചവട സംരക്ഷണനിയമം പഞ്ചായത്തുകളിൽ നടപ്പിലാക്കുക:
കുന്നമംഗലം ഏരിയകമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേതനം നൽകി.

പെരുവയൽ:
പഞ്ചായത്തുകളിൽ വഴിയോര കച്ചവട സംരക്ഷണനിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കുന്നമംഗലം ഏരിയകമ്മറ്റിയുടെ നേതൃത്വത്തിൽ പെരുവയൽ പഞ്ചായത്തിൽ നിവേദനം നൽകി.
വഴിയോര കച്ചവട സംരക്ഷണനിയമം പഞ്ചായത്തിൽ നടപ്പാക്കുക, തൊഴിലാളികൾക് തിരിച്ചറിയൽ കാർഡ് നൽകുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു നിവേദനം നൽകിയത്. കുന്നമംഗലം ഏരിയ സെക്രട്ടറി എ ശംസുദ്ധീൻ,  പഞ്ചായത്ത് പ്രസിഡന്റ് സാബിത്ത്, സെക്രട്ടറി N സലാം, ഏരിയ കമ്മറ്റി അംഗങ്ങളായ രാഘവൻ, കരീം VKTU ടൗൺ ഏരിയകളിലെ  പ്രവർത്തകരായ വിജയചന്ദ്രൻ, നൗഫൽ കൂടാതെ പെരുവയൽ പഞ്ചായത്തിലെ മുപ്പതോളം തൊഴിലാളികളും ചേർന്ന് പെരുവയൽ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേതനം നൽകി
Don't Miss
© all rights reserved and made with by pkv24live