മഹല്ല് ഫെഡറേഷൻ ഭാരവാഹികൾ സാദിഖലി ശിഹാബ് തങ്ങളെ സന്ദർഷിച്ചു.
പെരുവയൽ :
പഞ്ചായത്തിലെ വിവിധ മഹല്ലുകളുടെ ഖാസി സ്ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് പെരുവയൽ പഞ്ചായത്ത് സുന്നി മഹല്ല് ഫെഡറേഷൻ ഭാരവാഹികൾ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സന്ദർഷിച്ചു.
നിലവിൽ ഹൈദരലി ശിഹാബ് തങ്ങളായിരുന്നു ഖാസി സ്ഥാനം അലങ്കരിച്ചിരുന്നത് .
സുന്നി മഹല്ല് ഫെഡറേഷൻ ഭാരവാഹികളായ കെ.മൂസ മൗലവി ,പി .പി ജാഫർ മാസ്റ്റർ ,എൻ.കെ യൂസുഫ് ഹാജി ,ഹംസ ഹാജി പെരിങ്ങൊളം ,കെ.എം മരക്കാർ ഹാജി ,പേരാട്ട് കോയ ഹാജി ,പി.കെ ബീരാൻ ഹാജി പെരുവയൽ പങ്കെടുത്തു .