അരിപ്പാപ്പുറം മജ്ലിസ് റോഡ്
പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു
പെരുമണ്ണ പെരുവയല്‍ ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അരിപ്പാപ്പുറം മജ്ലിസ് റോഡ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 14 ലക്ഷം രൂപ വിനിയോഗിച്ചാണ് ഈ റോഡിന്‍റെ നവീകരണ പ്രവൃത്തി പൂര്‍ത്തീകരിച്ചത്.
മങ്ങത്തായ കേശവന്‍ നമ്പൂതിരി വിലകൊടുത്ത് വാങ്ങി വിട്ടു നല്‍കിയ സ്ഥലത്തുകൂടിയാണ് ഈ റോഡ് നിര്‍മ്മിച്ചിട്ടുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഈ റോഡിന്‍റെ പ്രവൃത്തി നടത്തുന്നതിന് ഫണ്ട് അനുവദിക്കാമെന്ന് എം.എല്‍.എ വാഗ്ദാനം ചെയ്തിരുന്നു.
പെരുമണ്ണ ഭാഗത്ത് നിന്ന് പൂവ്വാട്ടുപറമ്പ വഴിയല്ലാതെ പെരുവയല്‍ കല്ലേരി ഭാഗത്തേക്ക് എത്തിച്ചേരുന്നതിനുള്ള എളുപ്പമാര്‍ഗ്ഗം കൂടിയാണിത്.
പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷാജി പുത്തലത്ത് അദ്ധ്യക്ഷത വഹിച്ചു. പെരുമണ്ണ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സി ഉഷ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജീവ് പെരുമണ്‍പുറ, ബ്ലോക്ക് മെമ്പര്‍ ശ്യാമള പറശ്ശേരി, പെരുമണ്ണ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ദീപ കാമ്പുറത്ത്, എം.എ പ്രതീഷ്, കെ പ്രേമദാസൻ, വിനോദ് മങ്ങത്തായ, പി.എം കൃഷ്ണൻ, രവി പാലാഞ്ചേരി, പി.പി ഗഫൂർ
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൻ അബൂബക്കർ
പെരുവയല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സീമ ഹരീഷ് സ്വാഗതവും എം ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.