Peruvayal News

Peruvayal News

എ.എൽ പി. സ്ക്കൂൾ ചെറുകുളത്തൂർ:പൂർവ്വ വിദ്യാർത്ഥി സംഗമം:എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും സ്നേഹപൂർവം ക്ഷണിക്കുന്നു.


എ.എൽ പി. സ്ക്കൂൾ ചെറുകുളത്തൂർ:
പൂർവ്വ വിദ്യാർത്ഥി സംഗമം:
എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും സ്നേഹപൂർവം ക്ഷണിക്കുന്നു.



എ.എൽ പി. സ്ക്കൂൾ ചെറുകുളത്തൂർ ഈസ്റ്റ് 1936 മുതൽ സ്ഥാപിതമായതാണ്. എടച്ചേരി കൃഷ്ണൻ നമ്പ്യാരുടെ സ്മാരകമായി 4 വർഷത്തിന് മുമ്പ് പുതിയ കെട്ടിടം പണിതതിലൂടെ വലിയ മാറ്റത്തിലാണ് സ്ക്കൂൾ.  പി.ടി.എ.റഹീം എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് ഒരു ക്ലാസ്സ് റൂം സ്മാർട്ട് ക്ലാസ്സ് റും ആയി മാറ്റപ്പെട്ടു. പി.ടി.എ.യുടെ നേതൃത്വത്തിൽ അടുത്ത സാമ്പത്തിക വർഷം എല്ലാ ക്ലാസ്സ് റൂമുകളും സമ്പൂർണ്ണ  ഡിജിറ്റൽ ക്ലാസ്സ് റും നിർമ്മിക്കുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. സമ്പൂർണ്ണ ഡിജിറ്റൽ ക്ലാസ്സ് റും എന്ന ലക്ഷ്യത്തിനായി ഒരു സമ്മാന കൂപ്പൺ പദ്ധതി നടത്തുകയാണ്. ഈ പദ്ധതി വിജയിപ്പിക്കുന്നതിന് ഈ സ്ക്കൂളിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥികളുടെ ഒരു യോഗം 2022 മാർച്ച് 6 ന് ഞായറാഴ്ച പകൽ 2.30 മണിയ്ക്ക് സ്ക്കൂൾ ഹാളിൽ ചേരുകയാണ്.  കുന്നമംഗലം നിയോജക മണ്ഡലം എം.എൽ.എ. പി.ടി.എ റഹീം ഉദ്ഘാടനം ചെയ്യുന്നു. ആശംസകൾ ആർപ്പിച്ച് കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ  സുധ കബളത്ത്, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.പി മാധവൻ, പെരുവയൽ ഗ്രാമ പഞ്ചായത്ത് മെമ്പർ രാജേഷ് കണ്ടങ്ങൂർ എന്നിവർ സംസാരിക്കുന്നതാണ്. എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും പ്രസ്തുത സംഗമത്തിലേയ്ക്ക് സ്നേഹപൂർവം ക്ഷണിക്കുന്നു. പി.ടി.എ.പ്രസിഡണ്ട് ശ്രീ. ഇ.വിശ്വനാഥൻ
ഹെഡ്മിസ്ട്രസ് ശ്രീമതി പി. പ്രീതി ടീച്ചർ എന്നിവർ അറിയിച്ചു.
Don't Miss
© all rights reserved and made with by pkv24live