എ.എൽ.പി.സ്ക്കൂൾ ചെറുകുളത്തൂർ ഈസ്റ്റ് പൂർവ്വ വിദ്യാർത്ഥി സംഗമം സ്ക്കൂൾ ഹാളിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.പി മാധവൻ ഉദ്ഘാടനം ചെയ്തു.
പെരുവയൽ ഗ്രാമ പഞ്ചായത്ത് മെമ്പർ രാജേഷ് കണ്ടങ്ങൂർ , സ്ക്കൂൾ മാനേജർ സി.കെ. കോമളം എന്നിവർ ആശംസകൾ അർപ്പിച്ചു. സ്ക്കൂൾ മുൻ ഹെഡ് മാസ്റ്റർ പി. വേലായുധൻ മാസ്റ്റർ . മുൻ പി.ടി.എ.പ്രസിഡണ്ട് വി.ശശിധരൻ ,എം.പി. അശോക് കുമാർ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് ഇ. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് പി. പ്രീതി ടീച്ചർ സ്വാഗതവും, പി.പി.മുഹമ്മദ് നിയാസ് നന്ദിയും പറഞ്ഞു.