എളമരം ബി ടി എം ഒ യു പി സ്കൂളിൽ വനിതാ ദിനത്തിൽ അന്നമൂട്ടും ഉമ്മയെ ആദരിച്ചു
വാഴക്കാട് :
വനിതാ ദിനത്തോടനുബന്ധിച്ചു എളമരം ബി ടി എം ഒ യു പി സ്കൂളിലെ ഭക്ഷണം പാചകം ചെയ്യുന്ന ഫാത്തിമ താത്തയെ അദ്ധ്യാപകരും വിദ്യാർഥികളും ആദരിച്ചു.. ഇരുപത്തിയഞ്ച് വർഷത്തോളമായി സ്കൂളിൽ സേവനം ചെയ്തു വരുന്ന ഫാത്തിമതാത്തയെ പി ടി എ പ്രസിഡന്റ് ഷുക്കൂർ വെട്ടത്തൂർ പൊന്നാട അണിയിച്ചു. സ്കൂളിന്റെ സ്നേഹോപഹാരം ജയശ്രീ ടീച്ചർ കൈമാറി. രാകേന്ദു കെ വർമ വനിതാ ദിന സന്ദേശം നൽകി. സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന ബോസ പ്രസിഡന്റ് മുസ്തഫ വാഴക്കാട്, അധ്യാപകരായ സുധ കെ ടി, റഫീഖ് ടി കെ,നൗഷാദ് ഒ എം,റീഷ്മ ദാസ് എം പി, സജ്‌ന വി പി,ഫിർദൗസ് ബാനു, ജുംന ടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.സ്കൂളിലെ കുട്ടികൾ തന്റെ കുട്ടികളാണെന്നും അധ്യാപകരെല്ലാം തന്റെ സഹോദരങ്ങളാണെന്നും ഇതുവരെ എല്ലാവരും നൽകിയ പിന്തുണക്കും വളരെ നന്ദിയുണ്ടെന്നും മറുപടി പ്രസംഗത്തിൽ ഫാത്തിമതാത്ത സൂചിപ്പിച്ചു.ഹഫ്സ.ടി. പി സ്വാഗതവും സാജിത ടീച്ചർ നന്ദിയും പറഞ്ഞു.