തെലുങ്കാനയിൽ നടക്കുന്ന സബ്ജൂനിയർ നാഷണൽ റഗ്ബി ചാമ്പ്യൻഷിപ്പിൽ കേരളടീമിൽ ഇടം നേടി തരുൺ. പി. രാജ്.
പെരുമണ്ണ സ്വദേശിയായ താരം കുറ്റിക്കാട്ടൂർ ഗവ. ഹയർസെക്കണ്ടറി സ്കൂൾ 6-ാം തരം വിദ്യാർത്ഥിയാണ്. പെരുമണ്ണ പാറമ്മൽ 'പവൻ തരുൺ' വീട്ടിൽ രാജന്റേയും സിന്ധുമോളുടേയും മകനാണ് തരുൺ പി. രാജ്. മാർച്ച് 5,6 ദിവസങ്ങളിലായാണ് ചാമ്പ്യൻഷിപ്പ് നടക്കുക. 12 അംഗങ്ങൾ ഉള്ള രണ്ട് ടീം കഴിഞ്ഞ ദിവസം യാത്രതിരിച്ചു. പെൺകുട്ടികളുടെ ടിമിനെ കൊല്ലം ജില്ലയിലെ എ. മൃദുലയും, ആൺകുട്ടികളുടെ ടീമിനെ കോഴിക്കാട്ടുകാരൻ ദിനുദേവും നയിക്കും.