Peruvayal News

Peruvayal News

സി.എൻ.ജി ക്ഷാമം രൂക്ഷം:ഓട്ടോക്കാർ ദുരിതത്തിൽ: പരിഹരിക്കണമെന്ന് എസ്.ടിയു

സി.എൻ.ജി ക്ഷാമം രൂക്ഷം:
ഓട്ടോക്കാർ ദുരിതത്തിൽ: പരിഹരിക്കണമെന്ന് എസ്.ടിയു
രാമനാട്ടുകര: 
രൂക്ഷമായ സി.എൻ.ജി ക്ഷാമം പരിഹരിക്കണമെന്ന് ബേപ്പൂർ നിയോജക മണ്ഡലം മോട്ടോർ തൊഴിലാളി ഫെഡറേഷൻ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. 
സി.എൻ.ജി വണ്ടികൾ പ്രതിസന്ധിയിലാണ്. നിലവിൽ ബേപ്പൂർ
 മണ്ഡലത്തിൽ
 സി.എൻ.ജി പമ്പുകൾ ഇല്ല. ഇവിടെയുളളവർ ആശ്രയിക്കുന്നത് രാമനാട്ടുകര  ബൈപ്പാസിലെ മലപ്പുറം ജില്ലാതിർത്ഥിയായ പാറമ്മൽ ഉള്ള പമ്പാണ്. 
നിരത്തിൽ സി.എൻ.ജി.വാഹനങ്ങൾ വർധിച്ചതോടെ അതിനനുസരിച്ച് ഇന്ധനം എത്തുന്നില്ല. ചിലവ് കുറവും ശബ്ദ, വായു മലിനീകരണക്കുറവുമാണ് സി.എൻ.ജി. ഇന്ധന വാഹനങ്ങൾ ക്രമാതീതമായി വർദ്ധനക്ക് കാരണം . ഇതനുസരിച്ച് സി.എൻ.ജി.എത്താത്താണ് ഏറെ ബുദ്ധിമുട്ടിക്കുന്നത്. ഓട്ടോ തൊഴിലാളികളെയാണ് കൂടുതൽ ദുരിതത്തിലാക്കുന്നത്. ലോണെടുത്തും വസ്തുക്കൾ പണയപ്പെടുത്തിയും ജീവിത മാർഗം കണ്ടെത്തിയവർക്ക് തിരിച്ചടിയായി സി.എൻ.ജിയുടെ ദൗർലഭ്യത .
കൊണ്ടോട്ടി,പരപ്പനങ്ങാടി മേഖലകളിൽ നിന്നു പോലും വാഹനങ്ങൾ എത്തി പമ്പിൽ കാത്തു നിൽക്കുകയാണ് ഇതിൽ ഏറെയും ഓട്ടോകളാണ്. ഗ്യാസ് ലഭ്യതയുള്ള പമ്പുകളിൽ എത്തിയാൽ തന്നെ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. 400 കിലോ ഗ്യാസ് നിറച്ച ലോറികളിൾ എറണാകുളത്ത് നിന്നുമാണ് ഇവിടെ ഇന്ധനമെ
ത്തുന്നത്. രണ്ട് ബസും കാറും ഗ്യാസ് നിറച്ച് പോയാൽ പിറകെ പുലർച്ച മുതൽ കാത്ത് നിന്നവർ നിരാശരായി വീണ്ടും മണിക്കൂറുകൾ കാത്തിരിക്കണം.
അടിയന്തിരമായി ബേപ്പൂർ മണ്ഡലത്തിൽ സി.എൻ.ജി ഫില്ലിംങ് കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നും ഉടനെ ഡി.എൻ ജി ലഭ്യത വർദ്ധിപ്പിക്കണമെന്നും  ബന്ധപ്പെട്ടവരോട് യോഗം അഭ്യർത്ഥിച്ചു.
 മണ്ഡലം ജനറൽ സെക്രട്ടറി സിദ്ധീഖ് വൈദ്യരങ്ങാടി പ്രമേയം അവതരിപ്പിച്ചു.
പ്രസിഡണ്ട് ഷാഫി നല്ലളം അധ്യക്ഷനായി. സി.വി അഹമ്മദ് കബീർ, എൻ.പി.എ റസാഖ് , കെ കാസി ഖാൻ സംസാരിച്ചു

Don't Miss
© all rights reserved and made with by pkv24live