ലോക വനിതാ ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പൂവ്വാട്ടു പറമ്പ് യൂനിറ്റ് വനിതാ വിംഗിന്റെ നേതൃത്വത്തിൽ വനിതാ ദിനാചരണം നടത്തി
സമിതി പെരുവയൽ മേഖല വൈസ്.പ്രസിഡണ്ട് ശ്രീമതി. ബിന്ദു അനാമിക ദിനാചരണം ഉദ്ഘാടനം ചെയ്തു. ശ്രീമതി. ഇ.കെ ബിന്ദു അദ്ധ്യക്ഷം വഹിച്ചു.
വനിതാ ദിനാചരണത്തോടനുബന്ധിച്ച് മുതിർന്ന വനിതാ യംഗത്തെ ആദരിച്ചു.
ട്രഷറർ യമുന അനുശോചന പ്രമേയം അവതരിപിച്ചു.
കവിതാ റാം അമൃത, പ്രിയാ മുരളി, ശോഭന, ചന്ദ്രിക, തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി,
വനിതാ വിംഗ് സെക്രട്ടറി ഉഷ സ്വാഗതവും, പുഷ്പ നന്ദിയും പറഞ്ഞു.