വാഴക്കാട് അസോസിയേഷൻ ഖത്തറിന്റെ (VAQ) പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്ത നിയാസ് കാവുങ്ങലിന്
സ്വീകരണം നൽകി
ജീവകാരുണ്യ-സാമൂഹ്യ പൊതുപ്രവർത്തനരംഗത്തെ സജീവസാന്നിധ്യമായ നിയാസ് കാവുങ്ങലിന് സഹപാഠികളായ വാഴക്കാട് ഗവൺമെന്റ് ഹൈസ്കൂൾ 1994 എസ്എസ്എൽസി ബാച്ച് 10 സി ക്ലാസ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ "ക്ലാസ്മേറ്റ്സ് 94" അംഗങ്ങളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
വാഴക്കാട് കാവുങ്ങൽ വസതിയിൽ വെച്ചു ചേർന്ന ലളിതമായ ചടങ്ങിൽ വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ അധ്യാപകൻ ഷുക്കൂർ മാസ്റ്റർ കുളിമാട് നിയാസിന് ക്ലാസ്മേറ്റ്സിന്റെ സ്നേഹോപഹാരം കൈമാറി.. ക്ലാസ്മേറ്റ്സ്-94 കൂട്ടായ്മയിലെ അംഗങ്ങളായ ഷബീർ വാഴക്കാട്, സലാം തറോൽ, ലത്തീഫ് അനന്തായൂർ, റസാഖ്, ഖാസിം,റഷീദ്,ജബ്ബാർ മാവൂർ, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു..