പുത്തൂര്‍മഠത്ത് വീടിന് നേരെ അജ്ഞാതന്റെ കല്ലേറ്: ജനൽച്ചില്ലുകൾ തകർന്നു
പെരുമണ്ണ:
പുത്തൂർമഠത്ത് വീടിനു നേരെയുള്ള കല്ലേറിൽ ജനൽച്ചില്ലുകൾ തകർന്നു. മാനിശ്ശേരി അബ്ദുൾ റസാഖിന്റെ വീടിന്റെ ജനൽച്ചില്ലുകളാണ് അജ്ഞാതൻ കല്ലെറിഞ്ഞു തകർത്തത്. ചൊവ്വാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം. കിടപ്പുമുറിയുടെ ജനൽച്ചില്ലുകളാണ് തകര്‍ന്നത്.
ജനലിനോടുചേർന്നുള്ള കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന അബ്ദുൾ റസാഖിന്റെ ദേഹത്തേക്കാണ് തകർന്ന ചില്ലുകളും കല്ലും പതിച്ചത്. ശബ്ദം കേട്ട് ഞെട്ടിയുണർന്ന ഇദ്ദേഹം ഉടൻതന്നെ വീടിന് പുറത്തെത്തി പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല.