റഷ്യയുടെ ഉക്രൈൻ അധിനിവേശം അവസാനിപ്പിക്കുക -
വെൽഫെയർ പാർട്ടി.
കുന്ദമംഗലം:
ഉക്രൈനിൽ നടക്കുന്ന രക്തരൂക്ഷിത ആക്രമണങ്ങളിൽ നിന്ന് റഷ്യ പിൻമാറണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ ഇ പി അൻവർ സാദത്ത് ആവശ്യപ്പെട്ടു. കുന്ദമംഗലത്ത് നടന്ന യുദ്ധവിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഇരകളുടെ പക്ഷത്ത് നിൽക്കണമെന്നും ഉക്രൈനിലെ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ വേണ്ട സത്വര നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടി മണ്ഡലം കമ്മറ്റി പ്രസിഡണ്ട് സിറാജുദ്ധീൻ ഇബ്നു ഹംസ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ പി ഉമർ സ്വാഗതവും മണ്ഡലം സെക്രട്ടറി എം എ സുമയ്യ നന്ദിയും പറഞ്ഞു.