സർവ്വകക്ഷി അനുസ്മരണ യോഗം സംഘടിപ്പിച്ചു.
കട്ടാങ്ങൽ:
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ ചാത്തമംഗലം പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി കട്ടാങ്ങൽ അങ്ങാടിയിൽ സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. എൻ എം ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് കെ എ ഖാദർ മാസ്റ്റർ, ടി കെ സുധാകരൻ, ചൂലൂർ നാരായണൻ, അബൂബക്കർ ഫൈസി മലയമ്മ, സിബി ഐ.എം, അഡ്വ: പി ചാത്തുക്കുട്ടി, എൻ പി ഹംസ മാസ്റ്റർ, അഹമ്മദ് കുട്ടി അരയങ്കോട്, എ കെ ടി ചന്ദ്രൻ, പി പി അബ്ദുറഹിമാൻ, മുനീർ മാക്കിൽ, ടി.ടി മൊയ്തീൻ കോയ, കുഞ്ഞിമരക്കാർ മലയമ്മ എന്നിവർ സംസാരിച്ചു. ഇ സി എം ബഷീർ മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു.