അൽ-അൻസാർ അടിവാരം മഹല്ല് ചാരിറ്റി സെന്റർ ഉദ്ഘാടനം ചെയ്തു
അടിവാരം:
അടിവാരം അൻസാറുൽ മുസ്ലിമീൻ മഹല്ലു കമ്മറ്റിക്ക് കീഴിലായി നടത്തപ്പെടുന്ന ചാരിറ്റി പദ്ധതിയായ “അൽ-അൻസാർ” മഹല്ല് ചാരിറ്റി പദ്ധതിക്ക് തുടക്കമായി.
മഹല്ലിലെ നിർധനരും നിരാലംബരുമായ രോഗികൾക്ക്
ചികിത്സാ സഹായമേകി ഒരു കൈത്താങ്ങാവാൻ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി.
അടിവാരം നൂറുൽഹുദാ മദ്രസയിൽ നടത്തിയ ഉദ്ഘാടനച്ചടങ്ങിന് മഹല്ല് പ്രസിഡണ്ട് മജീദ് ഹാജി കനലാട് അദ്ധ്യക്ഷം വഹിച്ചു.
പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനവും പ്രഖ്യാപനവും മഹല്ല് ഖത്വീബ് ഉവൈസ് വാഫി നടത്തി. പദ്ധതിയുടെ ലോഗോ സെക്രട്ടറി പുറായിൽ മുഹമ്മദ് ഹാജി പ്രകാശനം ചെയ്തു. ആദ്യ ഫണ്ട് സ്വീകരണം കെ. പി. എം. ട്രസ്റ്റ് പ്രതിനിധി നാസർ കണലാടിൽ നിന്നും വി. കെ. ഹുസ്സൈൻകുട്ടി സാഹിബ് ഏറ്റുവാങ്ങി.
അലി ഫൈസി, വളപ്പിൽ മൊയ്തീൻ ഹാജി, എ.കെ. അഹമ്മദ്കുട്ടി ഹാജി, മുത്തു സലാം എന്നിവർ സംസാരിച്ചു.
പി.കെ. മനാഫ് സ്വാഗതവും കെ. എം. അബ്ദുറഹിമാൻ കുഞ്ഞി നന്ദിയും പറഞ്ഞു.