പുസ്തകം പ്രകാശനം ചെയ്തു
ആചാരങ്ങൾ ഇല്ലാതാകുന്നിടത്ത് ധർമ്മം ഇല്ലാതാകുമെന്ന് ആദ്ധ്യാമികാചാര്യൻ ഗുരുശ്രേഷ്ട എ.കെ.ബി.നായർ പറഞ്ഞു. താളിയോല സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കുറ്റിയിൽ ഗംഗാധരൻ നായർ തയ്യാറാക്കിയ ‘സ്തുതി കീർത്തന മന്ത്രങ്ങൾ ഈശ്വരാനുഗ്രത്തിന്’ എന്ന ഗ്രന്ഥം അമൃതാനന്ദമയി മഠം അദ്ധ്യക്ഷൻ സ്വാമി വിവേകാമൃതാനന്ദപുരിക്ക് നൽകി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തത്വം അറിഞ്ഞുള്ള ആരാധനയാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് സ്വാമിജി പുസ്തകം സ്വീകരിച്ചുകൊണ്ട് പറഞ്ഞു. ചടങ്ങിൽ താളിയോല സാംസ്കാരിക സമിതി പ്രസിഡന്റ് പി.ഐ.അജയൻ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൌൺസിലർ ഡോ.പി.എൻ.അജിത, കോഴിക്കോട് സർവ്വകലാശാലാ മുൻ പ്രോ വൈസ് ചാൻസലർ ഡോ.പി.മോഹൻ, പുതുശ്ശേരി വിശ്വനാഥൻ,രമേശൻ കോരക്കാത്ത്,കുറ്റിയിൽ ഗംഗാധരൻ നായർ,മുരളി കച്ചേരി,സജീഷ് ബാബു കുറ്റിയിൽ എന്നിവർ പ്രസംഗിച്ചു.