റിയൽ ഫെസ്റ്റ് സമാപിച്ചു
ചെറുവാടി പഴംപറമ്പ് റിയൽ പബ്ലിക് സ്കൂളിൻെറ മൂന്നാം വാർഷികത്തോടനുബന്ധിച്ചുള്ള റിയൽ ഫെസ്റ്റ് 2022 കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്ത് വി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എസ് എ നാസർ അധ്യക്ഷത വഹിച്ചു.
പി ജി മുഹമ്മദ്, ബഷീർ കുന്താണി ക്കാവിൽ, കണ്ണൻകുട്ടി മോട്ടമ്മൽ, ടി പി സി മുഹമ്മദ്, സാദിഖ് പുത്തലത്ത്, മുജീബ് റഹ്മാൻ എൻ കെ, മൻസൂർ എസ്, കുഞ്ഞിമൊയ്തീൻ വി, ആലിക്കുട്ടി , അസീസ് എം പി സംസാരിച്ചു. പ്രിൻസിപ്പൽ നസീമ ടീച്ചർ സ്വാഗതവും സെക്രട്ടറി നവാസ് കെ.വി നന്ദിയും പറഞ്ഞു.