തിരുവമ്പാടി പഞ്ചായത്ത് കുടുബശ്രീ സി ഡി എസിന്റെ വിഷുച്ചന്ത ആരംഭിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് ഉത്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹ്മാൻ, വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി മാളിയേക്കൽ, പഞ്ചായത്ത് ഭരണസമിതി അംഗമായ ബിന്ദു ജോൺസൺ,സി ഡി എസ് ചെയർപേഴ്സൺ പ്രീതി രാജീവ്,വൈസ് ചെയർപേഴ്സൺ ഷിജി ഷാജി, സി ഡി എസ് ഭരണസമിതി അംഗങ്ങൾ,ജില്ലാമിഷൻ കമ്മ്യൂണിറ്റി കൗൺസിലർ എം ശുഭ, സി ഡി എസ് അക്കൗണ്ടന്റ് ശുഭ എന്നിവർ സംസാരിച്ചു.