ചാത്തമംഗലം വില്ലജ് ഓഫീസ് കെട്ടിടവും
ജില്ലാ പട്ടയ മേളയും
റവന്യു മന്ത്രി ഉദ്ഘാടനം ചെയ്തു
ചാത്തമംഗലം സ്മാര്‍ട്ട് വില്ലജ് ഓഫീസ് കെട്ടിടത്തിന്‍റേയും ജില്ലാ തല പട്ടയമേളയുടേയും ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വ്വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സര്‍ക്കാരിന്‍റെ റീബില്‍ഡ് കേരളാ ഇനീഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 44 ലക്ഷം രൂപ ചെലവില്‍ സംസ്ഥാന നിര്‍മ്മിതി കേന്ദ്ര മുഖേന 2200 ചതുരശ്ര അടിയില്‍ ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്.
എം.കെ രാഘവൻ എം.പി, ഡോ. എം.കെ മുനീർ എം.എൽ.എ,
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബാബു നെല്ലൂളി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കല്‍ ഗഫൂര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ സുധ കമ്പളത്ത്, നാസര്‍ എസ്റ്റേറ്റ്മുക്ക്, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ഇ മുംതാസ് ഹമീദ്, ബ്ലോക്ക് മെമ്പര്‍ പി ശിവദാസന്‍ നായര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സുഷമ, മെമ്പര്‍ വിദ്യുൽ ലത, പി ഷൈപു, ചൂലൂര്‍ നാരായണന്‍, ടി.കെ സുധാകരന്‍, എന്‍.പി ഹംസ, കല്‍പള്ളി നാരായണന്‍ നമ്പൂതിരി, എം.ടി വിനോദ് കുമാര്‍, സദാനന്ദന്‍ കാമ്പ്രമണ്ണില്‍, ബാലകൃഷ്ണന്‍ കൊയിലേരി, അബൂബക്കര്‍, ഷമീം സംസാരിച്ചു.
ജില്ലാ കളക്ടര്‍ നരസിംഹുഗരി ടി.എല്‍ റെഡ്ഢി ഐ.എ.എസ് സ്വാഗതവും സബ് കളക്ടര്‍ ചെല്‍സാസിനി ഐ.എ.എസ് നന്ദിയും പറഞ്ഞു.