ചൂലൂർ സി.എഛ് സെന്ററിന് കൊടിയത്തൂർ പി.ടി.എം. ഹൈസ്കൂൾ സ്റ്റാഫിന്റെ സഹായം
ചൂലൂർ എം.വി.ആർ. ക്യാൻസർ സെന്ററിനു സമീപത്തായി നിർധന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമായി പ്രവർത്തിക്കുന്ന സി.എഛ്.സെന്ററിന് കൊടിയത്തൂർ പി.ടി.എം. ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ ധന സഹായം കൈമാറി. സെന്ററിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടരി കെ.എ.ഖാദർ മാസ്റ്റർക്ക് പ്രധാനാധ്യാപകൻ ജി. സുധീർ തുക കൈമാറി. അഹമ്മദ് കുട്ടി അരയങ്കോട്, കെ.പി.യു. അലി.എൻ.പി. ഹമീദ് , കെ.പി.മുഹമ്മദ്, കെ.വി. നവാസ്, നിസാം കാരശ്ശേരി എന്നിവർ സംബന്ധിച്ചു.