വിജേഷ് എം വേലായുധനെ ഇന്ദിര ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു.
മാവൂർ:
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തുടർച്ചയായ രണ്ട് വർഷക്കാലം കുവൈത്തിൽ സ്തുത്യർഹമായ സേവനം കാഴ്ച്ചവെച്ച ഡി സി എഫ് ഗ്ലോബൽ പ്രസിഡന്റ് വിജേഷ് . എം. വേലായുധനെ മാവൂർ ഇന്ദിര ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ഉപഹാരം നൽകുകയും ചെയ്തു.
ട്രസ്റ്റ് ചെയർമാൻ വളപ്പിൽ റസാഖ് അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് വി.എസ്. രജ്ഞിത്ത്, ഡി.സി. സി അംഗം പി.ഭാസ്ക്കരൻ നായർ , മാവൂർ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻന്റിങ്ങ് കമ്മിറ്റി ചെയർമാർ കെ.എം. അപ്പു കുഞ്ഞൻ, സി.പി. കൃഷണൻ, വാസന്തി വിജയൻ , ഗീതാമണി, വിജേഷ് എം വേലായുധൻ, രേണുക ഹരീഷ്, എം.പി. ശ്രീനിവാസൻ, ബാബുരാജ് സി എന്നിവർ സംസാരിച്ചു.